ഡൽഹി വിറയ്ക്കുന്നു; നൂറ്റിപതിനെട്ട് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ പകൽ താപനില ഇന്ന്

0

നൂറ്റാണ്ടിലെ ഏറ്റവും വലിയ തണുപ്പിൽ വിറങ്ങലിക്കുകയാണ് ഡൽഹി .നൂറ്റിപതിനെട്ട് വർഷത്തിനിടെ  ഡൽഹിയിലെ ഏറ്റവും കുറഞ്ഞ പകൽ താപനിലയാണ് ഇന്ന് രാവിലെ  രേഖപ്പെടുത്തിയത്.ലോധി  റോഡിൽ 1.7 ഡിഗ്രി സെൽഷ്യസും  ആയ നഗറിൽ  1.9  ആയിരുന്നു രാവിലത്തെ കുറഞ്ഞ താപനില.
കൊടും തണിപ്പിനൊപ്പം അന്തരീക്ഷ മലിനീകരണവും രൂക്ഷമായി. മൂടൽ മഞ്ഞ് രൂക്ഷമായതോടെ റോഡ് റെയിൽ വ്യോമഗതാഗതത്തെ ബാധിച്ചു.ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 4 വിമാനങ്ങൾ വഴിതിരിച്ചി വിട്ടു.24 ലധികം തീവണ്ടികൾ 6 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്.
ചൊവ്വാഴ്ചമുതൽ ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാനമേഖലയിൽ മഴ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.ഇതോടെ  താപനില വീണ്ടും താഴ്ന്നേക്കാം.ഡല്‍ഹി സര്‍ക്കാര്‍ 223 ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നു. മൂന്ന് പേരുടെ മരണം   സ്ഥിരീകരിച്ചു.ഡൽഹിയ്ക്ക് പുറമെ ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ   ഞായറാഴിച്ചവരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ലഡാക്കിൽ – 20 ആണ് താപനില

- Advertisement -