പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ യുവാവ് ക്രൂരമായി മർദിച്ചതായി ആരോപണം

0

പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ യുവാവ് ക്രൂരമായി മർദിച്ചതായി ആരോപണം. പെൺകുട്ടിയുടെ മാതാപിതാക്കളാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.

സംഭവം ‘ നടന്ന് മൂന്ന് ദിവസം പിന്നീട്ടിട്ടും കോളേജ് അധികൃതര്‍ നടപടിയെടുക്കാതെ വിഷയം മറച്ച് വച്ചതായും പെൺകുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു
പ്രണയം നിരസിച്ചതിനെ തുടർന്ന് കമ്പിളികണ്ടം സ്വദേശിയും പെൺകുട്ടിയുടെ സഹപാഠിയുമായുമായ ജിത്തു ജോൺ മർദിച്ചതെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

ക്ലാസ്മുറിയുടെ മർദനത്തെ തുടർന്ന് മൂന്ന് ദിവസമായി പെൺകുട്ടി ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
വിഷയം ധരിപ്പിച്ചെങ്കിലും അടിയന്തിര നടപടിയെടുക്കാൻ പെൺകുട്ടി പഠിച്ചിരുന്ന മാർ സ്ലീവാ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

എന്നാല്‍ സംഭവം നടന്ന ദിവസം തന്നെ പോലീസിൽ വിവരം ധരിപ്പിച്ചതാണെന്നാണ് കോളേജ് പ്രിൻസിപ്പാൾ നൽകുന്ന വിശദീകരണം. മാർ സ്ലീവ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പെൺകുട്ടി.

- Advertisement -