നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് പരിശോധിക്കാം

0

മലയാള സിനിമയിലെ യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മെമ്മറികാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് പരിശോധിക്കാം. കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും പരിശോധന നടക്കുക.

നടിയെ അക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ പ്രധാന തെളിവായതിനാല്‍ തനിക്ക് പകര്‍പ്പ് നല്‍കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ഇരയുടെ സ്വകാര്യതയെ മാനിച്ച് ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നും വിദഗ്ധനെ കൊണ്ട് പരിശോധിക്കാമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥനത്തിലാണ് ഇന്ന് പരിശോധന നടക്കുന്നത്.

കേരളത്തിന് പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധനെയാണ് പ്രതിഭാഗം കണ്ടെത്തിയിട്ടുള്ളത്. രഹസ്യ വിചാരണ തീരുമാനിച്ചിരിക്കുന്നതിനാല്‍ മറ്റ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisement -