നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒറ്റക്ക് കാണണമെന്ന ആവശ്യവുമായി ദിലീപിന്റെ പുതിയ ഹര്‍ജി

0

നടിയെ ആക്രമിച്ച കേസില്‍ പുതിയ ഹര്‍ജി നല്‍കി ദിലീപ്. കേസിലെ ഏറ്റവും നിര്‍ണായകമായ വീഡിയോ ദൃശ്യങ്ങള്‍ ദിലീപിനെയും കൂട്ടുപ്രതികളെയും ഇന്ന് കാണിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്. എന്നാല്‍, തനിക്ക് ഒറ്റക്ക് ദൃശ്യങ്ങള്‍ കാണണമെന്നും കൂട്ടുപ്രതികളോടൊപ്പം കാണണ്ട എന്നുമാണ് ദിലീപിന്റെ പുതിയ ആവശ്യം.

പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവര്‍ക്കാണ് ദൃശ്യങ്ങള്‍ കാണാനുള്ള അനുമതി കോടതി നല്‍കിയത്. നേരത്തെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് തനിക്ക് വേണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

- Advertisement -