വരനെ ആവശ്യമുണ്ടെന്ന് ദുൽഖർ

0

ദുൽഖർ സൽമാൻ നിർമിക്കുന്ന അനൂപ് സത്യൻ ചിത്രത്തിന് പേരിട്ടു, ‘വരനെ ആവശ്യമുണ്ട്.’ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദുല്‍ഖര്‍ സല്‍മാൻ തന്നെയാണ് പേര് പുറത്തുവിട്ടത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്.

Anoop Sathyan’s multi starrer film titled as Varane Avishyamundu


ഈ ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ അരങ്ങേറുകയാണ്. ദുൽഖർ തന്നെയാണ് നായകൻ.സത്യൻ അന്തിക്കാടിന്റെ പുത്രനായ അനൂപ് സത്യൻ തന്നെയാണ്ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
മേജർ രവി, ലാലു അലക്സ്, ജോണി ആൻ്റണി തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

- Advertisement -