എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തിരിച്ചു വരുന്നു

0

കരിപ്പൂര്‍ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി സര്‍വ്വീസ് നിര്‍ത്തിയ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കരിപ്പൂരിലേയ്ക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്.
ഇതു സംബന്ധിച്ച എമിറേറ്റിസിന്റെ എയ്‌റോ പൊളിറ്റിക്കല്‍ ആന്റ് ഇന്‍ഡസ്ട്രി കാര്യ വകുപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് സാലം ഉബൈദുള്ള, സീനിയര്‍ മാനേജര്‍ അഹമ്മദ് അല്‍ കാമിസ് എന്നിവര്‍ ,ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മായി കൂടികാഴ്ച നടത്തി.

റണ്‍വേ പൂര്‍ത്തിയാക്കിയെങ്കിലും എമിറേറ്റ്‌സ് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയതിനാലാണ് കരിപ്പൂരിലേക്കുള്ള സര്‍വീസ് തുടര്‍ന്ന് നടത്താന്‍ സാധിക്കാതിരുന്നത്.

യു എ.ഇ യില്‍ നടത്തിയ കൂടികാഴ്ചയില്‍ മന്ത്രിയോടൊപ്പം ഡോ.ആസാദ് മൂപ്പന്‍, ഐ ബി പി സി ചെയര്‍മാന്‍ സുരേഷ് കുമാര്‍, ജയിംസ് മാത്യു, പി.കെ അന്‍വര്‍നഹ എന്നിവരും ഉണ്ടായിരുന്നു.

- Advertisement -