രോഗിയെ ക്രൂരമായി എക്സറെ റൂമിലേക്ക് വലിച്ചിഴച്ച് മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍; വീഡിയോ

0

മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ രോഗിയോട് ആശുപത്രി ജീവനക്കാരന്റെ കൊടും ക്രൂരത. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളേജിലാണ് സംഭവം. അവശനായ രോഗിയെ എക്സറെ റൂമിലേക്ക് കൊണ്ടുപോകുന്നതിന് സ്ട്രക്ച്ചറോ, ഉന്തുവണ്ടിയോ ഉപയോഗിക്കുന്നതിനു പകരം ഒരു ബെഡ് ഷീറ്റില്‍ വലിച്ചിഴച്ചാണ് കൊണ്ടുപോകുന്നത്.

ജീവനക്കാരന്‍ രോഗിയെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന വിഡിയോ എ.എന്‍.ഐയാണ് പുറത്തു വിട്ടിരിക്കുന്നത്. മറ്റുള്ളവര്‍ നോക്കി നില്‍ക്കെയാണ് ജീവനക്കാരന്‍ രോഗിയെ ഇത്തരത്തില്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നത്.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ജീവനക്കാരനെ സസ്പെന്റ് ചെയ്തു.

- Advertisement -