പ്രഭാസിനെ എന്റെ മുന്നിലെത്തിക്കണം, അല്ലെങ്കില്‍ ടവറിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യുമെന്ന് യുവാവിന്റെ ഭീഷണി

0

താരാരാധന പലപ്പോഴും പല അപകടങ്ങള്‍ക്കും വഴി വെച്ചിട്ടുണ്ട്. ഇഷ്ട താരത്തെ ഒന്നു കാണാന്‍ പല വഴികളും നോക്കി ചിലര്‍ പ്രശസ്തരാകാറുമുണ്ട്. ഇതും അതുപോലെ പ്രശസ്തമായ ഒരു സംഭവമാണ്. സംഭവം നടന്നത് തെലങ്കാനയിലും.

തെലങ്കാനയിലെ ജനകത്തില്‍ കഴിഞ്ഞ ദിവസം നടന്‍ പ്രഭാസിനെ കാണണമെന്നാവശ്യപ്പെട്ട് ആരാധകന്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പ്രഭാസിനെ തന്റെ മുമ്ബില്‍ എത്തിച്ചില്ലെങ്കില്‍ ടവറിന് മുകളില്‍ നിന്നും ചാടുമെന്നായിരുന്നു ഭീഷണി.

ഇയാള്‍ ടവറിന് മുകളില്‍ നിന്ന് കൊണ്ട് ഭീഷണി മുഴക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. എന്നാല്‍ പിന്നീട് ഇയാള്‍ക്ക് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

- Advertisement -