ആറാം തവണയും ഫിഫയുടെ മികച്ച താരം മെസ്സി!!

0

ഫിഫയുടെ മികച്ച താരമായി ബാഴ്സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ തിരഞ്ഞെടുത്തു. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ഡൈക്കിനെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം.

ഇത് ആറാം പ്രാവശ്യമാണ് ഫിഫയുടെ മികച്ച താരമായി മെസ്സിയെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ സീസണില്‍ ബാഴ്സലോണയ്ക്ക് മെസ്സിയുടെ നേതൃത്വത്തില്‍ ലാ ലിഗ കിരീടം നേടിയിരുന്നു.

ലിവര്‍പ്പൂളിന് ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടാന്‍ നയിച്ച യര്‍ഗ്ഗന്‍ ക്ലോപ്പാണ് മികച്ച പരിശീലകന്‍. ലിവര്‍പൂളിന്റെ തന്നെ ആലിസണ്‍ ബെക്കറാണ് മികച്ച ഗോള്‍കീപ്പര്‍. അമേരിക്കന്‍ താരം മേഗന്‍ റെപിനോയാണ് മികച്ച വനിത താരം.

മികച്ച ഗോളിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഡാനിയല്‍ സോറിയാണ്. ഹംഗേറിയന്‍ ലീഗില്‍ ഫെഹ്‌റവര്‍ എഫ്‌സിക്ക് വേണ്ടി നേടിയ ബൈസിക്കിള്‍ കിക്കാണ് പുഷ്‌കാസ് അവാര്‍ഡ് നേടിയെടുത്തത്.

ചാമ്ബ്യന്‍സ് ലീഗും, കോപ്പ അമേരിക്കയും ജയിച്ചാണ് ആലിസണ്‍ ബെക്കര്‍ മികച്ച ഗോള്‍ കീപ്പര്‍ എന്ന നേട്ടം സ്വന്തമാക്കിയത്. സാറി വാന്‍ഡര്‍ വാലാണ് മികച്ച വനിതാ ഗോള്‍ കീപ്പര്‍. ഫിഫയുടെ 2019 പുരുഷ ലോക ഇലവനേയും പ്രഖ്യാപിച്ചു. ആലിസണ്‍ ബെക്കര്‍, ഡി ലിജ്റ്റ്, സെര്‍ജിയോ റാമോസ്, വിര്‍ജില്‍ വാന്‍ഡൈക്ക്, മാഴ്‌സെലോ, ലുക്കാ മോഡ്രിച്ച്, ഫ്രെങ്കി ഡെ ജോങ്, കില്യണ്‍ എംബാപ്പെ, മെസി, ഹസാര്‍ഡ്, ക്രിസ്റ്റ്യാനോ എന്നിവരാണ് ലോക ഇലവനില്‍ ഇടംനേടിയത്.

- Advertisement -