ഷെയ്നിനെ അന്യഭാഷാ ചിത്രങ്ങളില്‍നിന്നും വിലക്കണമെന്ന് കേരള ഫിലിം ചേംബറിന്റെ കത്ത്

0

ഷെയ്ന്‍ നിഗമിനെ മറ്റുഭാഷാ ചിത്രങ്ങളില്‍ അഭിനയിപ്പിക്കരുതെന്നു കാണിച്ച് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തുനല്‍കി. ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് സൂചന.

‘വെയില്‍’, ‘കുര്‍ബാനി’ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ ഷെയ്നിനെ മറ്റ് സിനിമകളില്‍ പങ്കെടുപ്പിക്കാവൂ എന്നതാണ് നിര്‍മാതാക്കളുടെ ആവശ്യം. അതേ നിലപാടിലാണ് ഷെയ്നിനെ അന്യഭാഷാ ചിത്രങ്ങളില്‍നിന്നു മാറ്റണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍ രംഗത്തെത്തിയിരിക്കുന്നത്.

- Advertisement -