മീന്‍ കറികൂട്ടാന്‍ ഇനി കുറച്ച് പുളിക്കണം; സംസ്ഥാനത്ത് മത്സ്യലഭ്യത കുത്തനെ കുറഞ്ഞു

0

കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് സമുദ്രോപരിതലത്തിലെ താപനില കൂടിയതിനാല്‍ സംസ്ഥാനത്ത് മത്സ്യ ലഭ്യത കുത്തനെ കുറഞ്ഞു. മത്തിയും അയലയുമാണ് ക്ഷാമം നേരിടുന്ന മീനുകളില്‍ മുന്‍പില്‍. അതുകൊണ്ട് തന്നെ ഇവയുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കിഴക്കന്‍ തീരങ്ങളിലെ ട്രോളിങ് നിരോധനവും വില കൂടാന്‍ കാരണമായി.
ഒരു കുട്ട മത്തിക്ക് 4000 രൂപയാണ് നിലവിലെ വില. നേരത്തെ ഇത് 1800 ആയിരുന്നു. 4000 രൂപയുണ്ടായിരുന്ന അയലയിപ്പോള്‍ 8000 രൂപയായി. കൊഴുചാള 6000 കിളിമീന്‍ 2000 എന്നിങ്ങനെയാണ് വില.
അടുത്ത മാസത്തോടെ അന്തരീക്ഷ താപ നില കുറഞ്ഞാല്‍ കൂടുതല്‍ ബോട്ടുകളും വള്ളങ്ങളും കടലിലേക്ക് പോകുമെന്നാണ് ഫിഷറീസ് അധികൃതര് പറയുന്നത്. ക്ഷാമം മുതലടെക്കാന്‍ പഴകിയ മത്സ്യങ്ങള്‍ വിപണയിലെത്താന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്.

- Advertisement -