തണുപ്പുകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇതെല്ലാമാണ്!!

0

തണുപ്പ് കാലം എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്് തണുപ്പ് കാലത്ത് നാം മുന്‍തൂക്കം നല്‍കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ ഈ മഞ്ഞുകാലവും നമുക്ക് ആരോഗ്യകരമാക്കാം. എന്തൊക്കെ ഭക്ഷണങ്ങളാണ് മഞ്ഞുകാലത്ത് ഒഴിവാക്കേണ്ടതെന്ന് നോക്കാം.

പാല്‍ പാലുല്‍പ്പന്നങ്ങള്‍

പാലും പാലുല്‍പ്പന്നങ്ങളുമാണ് ഏറ്റവും കൂടുതലായി ഒഴിവാക്കേണ്ടത്. എന്നാല്‍ പലപ്പോഴും നമുക്ക് ഒഴിവാക്കാനാവാത്ത പദാര്‍ത്ഥങ്ങളാണിവ. ഇവ ശരീരത്തിന്റെ തണുപ്പ് കൂട്ടുന്നതോടൊപ്പം ഭക്ഷണം ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. തണുപ്പ് കാലത്ത് കാപ്പി കുടിയ്ക്കുന്നത് ഉന്മേഷം നല്‍കും. എന്നാല്‍ കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്് എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇത് ചുമയ്ക്കും ജലദോഷത്തിനും കാരണമാകും.

ഇറച്ചിയ്ക്ക് റെഡ് സിഗ്‌നല്‍

മുട്ടയിലും ഇറച്ചിയിലും നിരവധി പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ തണുപ്പുകാലത്ത് ഇത്തരം ഭക്ഷണങ്ങളില്‍ മായം കലരാന്‍ സാദ്ധ്യത കൂടുതലാണ്. തണുപ്പു കാലത്ത് ഏത് പഴകിയ ഇറച്ചിയും ഫ്രഷായി ഇരിക്കുന്നതായി തോന്നും എന്നതാണ് കാരണം. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരിക്കലും അറുതിയില്ല എന്നതും സത്യം. പഴം, പച്ചക്കറികള്‍, സാലഡുകള്‍, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങി ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കഴിവതും ഭക്ഷണം ചൂടോടെ തന്നെ കഴിക്കണം.

കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍

എണ്ണയും കൊഴുപ്പും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്. വെണ്ണ, പാല്‍ക്കട്ടി തുടങ്ങിയവ കഫക്കെട്ടിന് കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക.

- Advertisement -