വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി;ചിത്രങ്ങൾ പുറത്തുവിട്ട് നാസ

0

വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നാസ. വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്. ലൂണാർ ഓർബിറ്റർ എടുത്ത ചിത്രങ്ങൾ താരതമ്യം ചെയ്താണ് കണ്ടെത്തൽ.
കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും നാസ അറിയിച്ചു. സെപ്റ്റംബർ 7 ന് തകർന്നു വീണ ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡറിനെക്കുറിച്ച് ആദ്യമായാണ് ഇത്രയും വിവരങ്ങൾ ലഭിക്കുന്നത്. നാസയുടെ റീ കൺസൻസ് ഓർബിറ്റർ വിക്രം ലാൻഡർ ഇടിച്ചിറക്കിയ പ്രദേശത്തെ ചിത്രങ്ങൾ എടുത്തിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.
വിക്രം ലാൻഡറിന്റെ കണ്ടെത്തലിന് പിന്നിൽ ചെന്നൈ സ്വദേശി ഷൺമുഖയാണ്. ഷൺമുഖ സുബ്രഹ്മണ്യന് നാസ നന്ദി അറിയിച്ചു. അതേസമയം, ഐഎസ്ആർഒ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

- Advertisement -