ജൂൺ 15 മുതൽ രാജ്യമാകെ വീണ്ടും സമ്പൂർണ ലോക്ഡൗൺ,പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് കേന്ദ്ര സർക്കാർ

0

ജൂൺ 15 മുതൽ രാജ്യമാകെ വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം. ഈ കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് വ്യാജവാർത്തയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഒരു ഹിന്ദി ടെലിവിഷൻ ന്യൂസ് ചാനലിന്റെ പേരിലാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വ്യാജവാർത്താ പ്രതിരോധ സംവിധാനമാണ് ഈ കാര്യം ട്വീറ്റ് ചെയ്തത്.
സീ ന്യൂസിന്റെ ദൃശ്യത്തിൽ സന്ദേശം വ്യാജമായി എഴുതി ചേർത്താണ് പ്രചാരണം നടക്കുന്നത്. രാജ്യവ്യാപകമായി ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.ജൂൺ 15 മുതൽ വീണ്ടും രാജ്യം പൂർണമായി അടച്ചിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചന നൽകി. തീവണ്ടി, വ്യോമ ഗതാഗതം നിർത്തിവെക്കും. കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻ വർധന വന്നതോടെയാണ് തീരുമാനം. ഇതാണ് ആ വ്യാജ സന്ദേശം.

- Advertisement -