ഗൂഗിള്‍ ക്രോം ബ്രൗസര്‍ അടിമുടി മാറ്റത്തിനൊരുങ്ങുന്നു

0

ഗൂഗിളിന്റെ ബ്രൗസര്‍ സേവനമായ ക്രോം ബ്രൗസര്‍ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. കൂടുതല്‍ വേഗത്തിലുള്ള സെര്‍ച്ചിംഗ്, ആന്‍ഡ്രോയിഡ് പതിപ്പില്‍ ടാബുകള്‍ക്ക് വേണ്ടി പുതിയ ഗ്രിഡ്ലേ ഔട്ട്, ഡെസ്‌ക്ടോപ് പതിപ്പിന് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട ടാബ് മാനേജ്മെന്റ് സംവിധാനം എന്നിവയാണ് പുതിയ അപ്‌ഡേറ്റില്‍ ചേര്‍ക്കുന്നത്.

ആന്‍ഡ്രോയിഡിലെ ക്രോം ബ്രൗസര്‍ ടാബുകള്‍ക്ക് ഗ്രിഡ് ലേ ഔട്ട് നല്‍കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ടാബുകള്‍ ഡ്രാഗ് ആന്റ് ഡ്രോപ്പ് ചെയ്യാനും ഗ്രൂപ്പുകളാക്കാനും സാധിക്കും. ക്രോം ബ്രൗസറിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പില്‍ ടാബുകളുടെ ടൈറ്റില്‍ കാണിക്കുന്നതിന് പകരം തമ്ബ്നെയ്ല്‍ ആയിരിക്കും കാണുക.

എന്റര്‍ ബട്ടന്‍ അമര്‍ത്താതെ സെര്‍ച്ച്‌ റിസല്‍ട്ടുകള്‍ ലോഡ് ചെയ്തുവരുന്ന വേഗവും പുതിയ അപ്ഡേറ്റില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ അപ്ഡേറ്റ് എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.

- Advertisement -