ട്വിറ്റര്‍ സിഇഒ യുടെ അക്കൗണ്ട് തന്നെ ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍

0

ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. കക്കിള്‍ സ്‌ക്വാഡ് എന്ന ഹാക്കര്‍ സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഡോര്‍സിയുടെ അക്കൗണ്ടില്‍ നിന്നും വംശീയ അധിക്ഷേപങ്ങളും മോശം ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിങ് ശ്രദ്ധയില്‍പെട്ടത്.

അതേസമയം ഹാക്ക് ചെയ്യപ്പെട്ട് അര മണിക്കൂറിനുള്ളില്‍ തന്നെ അക്കൗണ്ട് സുരക്ഷിതമാക്കി. ഡോര്‍സിയുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്താണ് ഹാക്കര്‍മാര്‍ കൃത്യം നടത്തിയതെന്നും ട്വിറ്ററിന്റെ സര്‍വറുകളിലേക്ക് ഹാക്കര്‍മാര്‍ കടന്നിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. 15 മിനിറ്റിനകം അക്കൗണ്ട് തിരിച്ചു പിടിച്ചെങ്കിലും സിഇഒയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത് ട്വിറ്ററിന് വലിയ തിരിച്ചടിയായി.

ചക്ലിങ് സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് ഡോര്‍സോയുടെ അക്കൗണ്ടില്‍ കടന്നുകൂടിയത്. പതിനഞ്ച് ദശലക്ഷം ഫോളോവര്‍മാരുള്ള അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം കാല്‍മണിക്കൂര്‍ നേരം മോശം വാക്കുകളും പാരാമര്‍ശങ്ങളും ട്വീറ്റുകള്‍ പോസ്റ്റ്‌ചെയ്തുകൊണ്ടിരുന്നു.

- Advertisement -