എന്റെ ഫയര്‍വര്‍ക്കിനൊപ്പം പുതുവര്‍ഷം തുടങ്ങുന്നു;പ്രണയം തുറന്ന് പറഞ്ഞ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ

0

സെര്‍ബിയന്‍ അഭിനേത്രി നതാഷ സ്റ്റാന്‍കോവിച്ചുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ. പുതുവത്സര തലേന്ന് നതാഷയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ഹര്‍ദിക് പ്രണയം സ്ഥിരീകരിച്ചത്. എന്റെ ഫയര്‍വര്‍ക്കിനൊപ്പം പുതുവര്‍ഷം തുടങ്ങുന്നു എന്നാണ് ഫോട്ടോയ്ക്കൊപ്പം ഹര്‍ദിക് കുറിച്ചത്.
സെര്‍ബിയന്‍ സ്വദേശിയായ നാതാഷ ബോളിവുഡ് സിനിമകളിലെ പരിചിത മുഖമാണ്. 2013ല്‍ സത്യാഗ്രഹ എന്ന ഹിന്ദി സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. 2014ലെ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഏറെ ആരാധകരെ നതാലിയ സ്വന്തമാക്കിയിരുന്നു.
നിലവില്‍ പരിക്കിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഹര്‍ദിക്. 2018ല്‍ അലട്ടി തുടങ്ങിയ നടുവേദനയെ തുടര്‍ന്ന് ലോകകപ്പിന് പിന്നാലെ സെപ്തംബര്‍ മുതല്‍ ഹര്‍ദിക് കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ലോകകപ്പിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയമായ ഹര്‍ദിക്കിന് ഇന്ത്യന്‍ ടീമിലേക്ക് എപ്പോള്‍ തിരിച്ചെത്താനാവുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യ എയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisement -