പട്ടാഭിരാമന്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ടിക്കറ്റ് കാശ് നടന്‍ ഹരീഷ് കണാരന്‍ തിരിച്ച് നല്‍കും

0

ജയറാം ചിത്രം പട്ടാഭിരാമന്‍ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്നുമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

നടന്‍ ബൈജുവും നടന്‍ ഹരീഷ് കണാകരനും സംസാരിക്കുന്നതാണ് വീഡിയോയില്‍. ചിത്രത്തെക്കുറിച്ച് ഹരീഷിന് എന്താണ് പറയാനുള്ളതെന്ന് ബൈജു ചോദിച്ചപ്പോള്‍ സിനിമ പ്രേക്ഷകര്‍ക്ക് നൂറ് ശതമാനം ഇഷ്ടപ്പെടുമെന്നായിരുന്നു ഹരീഷ് പറഞ്ഞത്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഹരീഷ് കാശ് തിരിച്ചുകൊടുക്കുമോ എന്ന് ബൈജു മറു ചോദ്യം ചോദിച്ചു. അങ്ങനെയൊന്നും പറയാന്‍ പറ്റില്ലെന്നായിരുന്നു ഹരീഷ് പറഞ്ഞത്. സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഹരീഷിന് ഉറപ്പുണ്ടെങ്കില്‍ കാശ് തിരിച്ചു നല്‍കാമെന്ന് തന്നെ പറയാന്‍ ബൈജു ആവശ്യപ്പെട്ടു. കാശ് തരാമെന്ന് ഹരീഷ് പറയുകയായിരുന്നു. ഇഷ്ടപ്പെട്ട സിനിമ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞ് ഹരീഷിനോട് കാശ് വാങ്ങരുതെന്നും ബൈജു പറയുന്നുണ്ട്.

- Advertisement -