എം.എന്‍.കാരശ്ശേരിക്കും സംഘത്തിനും നേരെ പിവി അന്‍വറിന്റെ പാര്‍ക്കില്‍ ആക്രമണം

0

സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.എന്‍ കാരശ്ശേരിക്കു നേരെ കോഴിക്കോട്ട് ആക്രമണം.

പാര്‍ക്കിനു സമീപം ഒരു കൂട്ടം ആളുകള്‍ സംഘത്തെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡോ. എം.എന്‍. കാരശേരി, സി.ആര്‍. നീലകണ്ഠന്‍, കെ. അജിത, ഡോ. ആസാദ് തുടങ്ങിയവരടങ്ങിയ അറുപതോളം വരുന്ന സംഘത്തെയാണ് തടഞ്ഞത്.

പി.വി അന്‍വര്‍ എം.എല്‍.എയുടെ കൂലിക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് കാരശ്ശേരി ആരോപിച്ചു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട് പ്രകടനം നടത്തി.

സന്ദര്‍ശനം പൂര്‍ത്തിയാക്കാനാകാതെ സംഘം മടങ്ങി.

കാരശ്ശേരിയുടെ സംഘത്തില്‍ പെട്ട ചിലരുടെ ഫോണ്‍ അക്രമി സംഘം കവര്‍ന്നെടുത്തു.സിപിഎം ലോക്കല്‍ സെക്രട്ടറിയും സംഘത്തിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

ആള്‍ക്കൂട്ടം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും കുസുമം ജോസഫിനെ അസഭ്യം പറയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നും കാരശ്ശേരി പറഞ്ഞു. തങ്ങള്‍ സമരത്തിന് പോയതല്ല, തടയണ സംബന്ധിച്ച നിജസ്ഥിതി അന്വേഷിക്കുന്നതിന് പോയതാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -