ചുംബിക്കൂ… ചുംബിക്കൂ… നേടാം ആരോഗ്യം!

0

വൈകാരികമായ ഏറ്റവും വലിയ അവസ്ഥയാണ് ചുംബനം. ഇഷ്ടം കൂടുമ്പോള്‍ മാത്രമേ ചുംബനങ്ങള്‍ നടക്കാറുമുള്ളൂ. അതായത് മനസുകള്‍ സന്തോഷത്തിലായിരിക്കുമ്പോളാണ് ഇത് സംഭവിക്കുക. ചുംബനം കൊണ്ട് പ്രണയിതാവിന്റെ ഹൃദയം കീഴടക്കാന്‍ കഴിയും. കിടപ്പറയില്‍ ഉത്തേജിതനാകാനും ചുംബനം ധാരാളം. നല്ലൊരു ചുംബനം വൈകാരികതയുടെ മാന്ത്രികലോകത്തേക്കുള്ള വാതില്‍ തുറന്നുതരുമെന്ന കാര്യത്തില്‍ സംശയമില്ല

എന്നാല്‍ വൈകാരികത മാത്രമല്ല, ആരോഗ്യ ഗുണങ്ങളും ചുംബിക്കുമ്പോള്‍ ലഭിക്കുന്നു എന്നതാണ് വാസ്തവം. രണ്ട് പേര്‍ പരസ്പരം ചുംബിക്കുമ്പോള്‍ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വളരെ ചെറുതെന്ന് തോന്നുന്നു എന്നാണ് ഇതേപ്പറ്റി പഠിച്ചവര്‍ നല്‍കുന്ന വിവരം. ചുബനം ഒരു മരുന്ന് തന്നെയാണ്.

ചുംബനം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ചുംബിക്കുന്നതിലൂടെസെറോടോണിന്‍,ഡോപാമൈന്‍,ഓക്സിടോസിന്‍ പോലുള്ള സന്തോഷ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതലായി പുറത്ത് വരും. സന്തോഷം നല്‍കാനും അതുവഴി സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.

രക്തയോട്ടം മെച്ചപ്പെടുന്നത് വേദനകള്‍ കുറയും. കൂടുതല്‍ ഉമിനീര് ഉല്‍പ്പാദിപ്പിക്കപ്പെടും. ശക്തമായ ചുംബനത്തിലൂടെ 8-16 കലോറി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.

- Advertisement -