കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർ നിർബന്ധമായും സമ്പർക്ക വിലക്കിൽ കഴിയണം

0

കൊവിഡ് രോഗികളെ നേരിട്ട് ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർ നിശ്ചിത കാലയളവ് നിർബന്ധമായും സമ്പർക്ക വിലക്കിൽ കഴിയണം. സ്ഥാപന മേധാവികളും, ബന്ധപ്പെട്ട നിയന്ത്രണ അധികാരികളും ഇക്കാര്യം ശ്രദ്ധിക്കണം.രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടില്ലെങ്കിൽ പോലും സംശയത്തിന് ഇടനൽകാതെ പ്രസ്തുത ജീവനക്കാർ സമ്പർക്ക വിലക്കിൽ കഴിയണം.ഇവരുടെ വിവരങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുകയും വേണം. ഇവർ തിരികെ ജോലിയിൽ പ്രവേശിക്കുന്നത് ക്വാറൻ്റീൻ റിലീസ് സർട്ടിഫിക്കറ്റ് കിട്ടിയതിന് ശേഷമായിരിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.
നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കൂടാതെ വകുപ്പുതല നടപടികളുമുണ്ടാകും.ഹോട്ട് സ്പോട്ട്/ കണ്ടയിൻ്റ്മെൻ്റ് സോണുകളിൽ താമസിക്കുന്ന ജീവനക്കാർ ഓഫിസുകളിൽ ഹാജരാകേണ്ടതില്ല.ആരോഗ്യ വകുപ്പ് ഡയറക്ടർ, ഡി എം ഒമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി.ആരോഗ്യ പ്രവർത്തകർക്ക് രോഗം കൂടുതലായി സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലും, ചിലയിടങ്ങളിൽ ആരോഗ്യ പ്രവർത്തകർ ക്വാറൻ്റൈൻ ലംഘനം നsത്തിയത് ശ്രദ്ധയിൽപ്പെട്ടതിനാലുമാണ് പുതിയ തീരുമാനം.

- Advertisement -