ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാരിന് വീണ്ടും തിരിച്ചടി

0

ഹയര്‍സെക്കന്ററി ഏകീകരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള സ്റ്റേ നീക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

അതേസമയം വിദ്യാഭ്യാസ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് സ്റ്റേ തടസമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് കഴിഞ്ഞ പതിനേഴിനാണ് ഹൈക്കോടതി തടഞ്ഞത്. അധ്യാപകരും വിവിധ സംഘടനകളും നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.

വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

- Advertisement -