പൊളപ്പന്‍ ഇറച്ചിചോറ് തയ്യാറാക്കാം വളരെ എളുപ്പത്തില്‍…

0

ആവശ്യമുള്ള സാധനങ്ങള്‍

പുഴുങ്ങലരി ഒരു ഗ്ലാസ്
ഇറച്ചി അര കിലോ
സവാള നാലെണ്ണം നീളത്തില്‍ അരിഞ്ഞത്
തക്കാളി രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് 10 എണ്ണം ചതച്ചെടുത്തത്
വെളുത്തുള്ളി രണ്ട് വലിയ ഉണ്ട ചതച്ചെടുത്തത്
ഇഞ്ചി ഒരു വലിയ കഷണം ചതച്ചെടുത്തത്
പൈനാപ്പിള്‍ അര കപ്പ് ചെറുതായി അരിഞ്ഞെടുത്തത്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
മല്ലിയില ഒരു കപ്പ് ചെറുതായി അരിഞ്ഞെടുത്ത്
പുതിനയില ഒരു കപ്പ് ചെറുതായി അരിഞ്ഞെടുത്തത്
തൈര് അര കപ്പ്
ഗരംമസാല മുഴുവനായും

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഉപ്പ് മഞ്ഞള്‍പ്പൊടി പുതിനയില മല്ലിയില പൈനാപ്പിള്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു എടുക്കുക.
പകുതി മസാലയും ഗരം മസാലയും വെള്ളവും ചേര്‍ത്ത് അരി മുക്കാല്‍ വേവില്‍ വെള്ളം വറ്റി ചെടുക്കുക ബാക്കി മസാലയും തൈരും ചേര്‍ത്ത് ചിക്കനും മുക്കാല്‍ ഭാഗം വേവിക്കുക.
വെന്തതിനുശേഷം ചിക്കന്റെ മുകളില്‍ അരി ഇട്ടു അമര്‍ത്തി കൊടുത്ത് മുകളിലായി നാലോ അഞ്ചോ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അടച്ചു വച്ച് ചെറിയ തീയില്‍ 5 മിനിറ്റ് വേവിക്കുക. തുറന്നതിനു ശേഷം ഇറച്ചിയും ചോറും കൂടി നന്നായി മിക്‌സ് ചെയ്യേണ്ടതാണ്.

- Advertisement -