ഒരു മതങ്ങളുമായും തനിക്ക് ബന്ധമില്ലെന്ന് ബിഗ് ബി അമിതാഭ് ബച്ചന്. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ കോന്‍ ബനേഗാ ക്രോര്‍പതിയുടെ പ്രത്യേക അധ്യായത്തിലാണ് സാമൂഹിക ശാസ്ത്രജ്ഞനായ ബിന്ദേശ്വര്‍ പതകയുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
‘സെന്‍സസ് ജീവനക്കാര്‍ താമസ സ്ഥലത്ത് വരുമ്ബോള്‍ എന്നോട് എന്റെ മതത്തെക്കുറിച്ച് ചോദിക്കുന്നു. എന്നാല്‍ ഞാന്‍ ഒരു മതത്തിലും പെട്ടവനല്ലെന്ന് അവര്‍ക്ക് ഉത്തരം നല്‍കും’. ഞങ്ങളുടെ കുടുംബപ്പേര് എന്റെ പിതാവ് എതിര്‍ത്തതിനാല്‍ ഞാന്‍ ഒരു മതത്തിലും പെടുന്നില്ലെന്നും അമിതാഭ് ബച്ചന് പറഞ്ഞു.
ഞങ്ങളുടെ കുടുംബപ്പേര് ശ്രീവാസ്തവ എന്നായിരുന്നു, പക്ഷേ പിതാവ് അതില്‍ ഒരിക്കലും വിശ്വസിച്ചില്ല. ബച്ചന് എന്ന കുടുംബ നാമം കൈവശം വച്ച ആദ്യത്തെ വ്യക്തി ഞാനാണെന്നതില്‍ അഭിമാനിക്കുന്നു’ -അമിതാഭ് വ്യക്തമാക്കി.