കിം ജോങ് ഉന്ന് അല്ലെങ്കിൽ അതു പിന്നെ ആര്?

0

മസ്തിഷ്ക മരണം സംഭവിച്ചെന്ന് അഭ്യൂഹങ്ങൾക്ക് പിന്നാലെ മെയ് രണ്ടിന് പൊതുവേദിയിലെത്തിയത് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വ്യാജനെന്ന് സോഷ്യൽ മീഡിയ.കിം ജോങ് ഉന്നിന്റെ പുതിയ ചിത്രവും അദ്ദേഹത്തിന്റെ തന്നെ മുൻ ചിത്രവും താരതമ്യപ്പെടുത്തിയാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നത്.


ഉന്നിന്റെ വ്യാജനാണ് പൊതു വേദിയിലെത്തിയതെന്നും അദ്ദേഹത്തിന്റെ പല്ലും ചെവിയും ഇങ്ങനെയല്ലെന്നുമാണ് സോഷ്യൽ മീഡയിലെ ചർച്ചകൾ.


ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്നു കിമ്മിനു മസ്തിഷ്‌കമരണം സംഭവിച്ചെന്ന മട്ടിലാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്. ഏപ്രില്‍ 11-നുശേഷം കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിലാണ് ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. കിം ഏപ്രില്‍ 15നു മുത്തച്ഛനും മുന്‍ സര്‍വാധിപതിയുമായ കിം ഇല്‍ സുരാഗിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് കിം
മരണപ്പെട്ടെന്ന വാർത്തകൾ സജീവമായത്.
ഇതിന് പിന്നാലെയാണ് മെയ് രണ്ടിന് ഉത്തരകൊറിയയിലെ സണ്‍ചോന്‍ നഗരത്തില്‍ പുതുതായി നിര്‍മിച്ച വളം നിര്‍മാണ ശാലയുടെ ഉദ്ഘാടത്തിനാണ് കിം ജോങ് എത്തിയത്. ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

- Advertisement -