പ്രസവത്തിന്റെ തുന്നലുകള്‍ ഭ്രാന്തമായി വേദനിപ്പിക്കുന്നു; തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

0

ഗര്‍ഭകാലത്തെയും കുഞ്ഞ് ജനിച്ചതിന് ശേഷവുമുള്ള ശാരീരിക മാറ്റങ്ങളെക്കുറിച്ചും ആരോഗ്യ സ്ഥിതിയെ കുറിച്ചും ആരാധകരോട് തുറന്ന് പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി ദിവസങ്ങള്‍ക്കകമാണ് ഈ തുറന്നു പറച്ചില്‍. പ്രസവ ശസ്ത്രക്രിയ പുതിയ അമ്മമാര്‍ക്കുണ്ടാക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറയുമെന്ന് താരം മുന്‍പുതന്നെ ഉറപ്പ് നല്‍കിയിരുന്നു.

ഇംപെര്‍ഫെക്റ്റ്ലി പെര്‍ഫെക്റ്റ് എന്ന ഹാഷ്ടാഗോടെയാണ് സമീറ പുതിയ ക്യാംപെയിന് തുടക്കമിട്ടിരിക്കുന്നത്. ” ഇംപെര്‍ഫെക്റ്റ്‌ലി പെര്‍ഫെക്റ്റ് എന്ന ക്യാംപെയിന്റെ ഭാഗമായി പ്രസവശേഷമുള്ള എന്റെ ആരോഗ്യത്തെക്കുറിച്ച് അപ്ഡേറ്റ് ചെയ്യാമെന്ന് ഞാന്‍ വാക്കു നല്‍കിയിരുന്നു. ആ യാത്ര ഇവിടെ തുടങ്ങുകയാണ്. സിസേറിയനു ശേഷം വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ശരീരം കടന്നു പോകുന്നത്. തുന്നലുകള്‍ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളും തുടര്‍ച്ചയായുള്ള മുലയൂട്ടലും ശരീരത്തിന് ക്ഷീണമുണ്ടാക്കും.

വയറിലെ നീരു കുറയാന്‍ കുറച്ചു ദിവസമെടുക്കും. ഇത് സിസേറിയനു ശേഷം അഞ്ചു ദിവസം കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണ്. മകളെ കിട്ടിയതിന്റെ ത്രില്‍ തീര്‍ച്ചയായും എനിക്കുണ്ട്. പക്ഷേ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം തിരികെ കൊണ്ടുവരുന്നതാണ് ആ വെള്ളിവരകള്‍”.

- Advertisement -