പ്രായതട്ടിപ്പ്;ഇന്ത്യന്‍ താരത്തിന് ഒരു വർഷം വിലക്ക്

0


പ്രായ തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ അണ്ടര്‍ 19 സൂപ്പര്‍ താരത്തെ ഡല്‍ഹി രഞ്ജി ട്രോഫിയില്‍ കളിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കി. ഡല്‍ഹിയുടെ യുവതാരവും ഭാവി ഇന്ത്യയുടെ വാഗ്ദാനവുമായി വിലയിരുത്തപ്പെടുന്ന മന്‍ജോത് കര്‍ലയാണ് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്നത്. കഴിഞ്ഞ അണ്ടര്‍ 19 ലോക കപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയാണ് കര്‍ല ശ്രദ്ധേനായത്.
അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകളില്‍ കളിക്കാനായി പ്രായത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഓംബുഡ്സ്മാന്‍ ബദര്‍ ഡുരെസ് അഹമ്മദാണ് കര്‍ലയെ വിലക്കാനുള്ള ഉത്തരവിട്ടത്. അതേസമയം, സമാനമായ ആരോപണം നേരിടുന്ന ഡല്‍ഹി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ നിതീഷ് റാണയ്‌ക്കെതിരെ തല്‍ക്കാലം നടപടിയില്ല.

- Advertisement -