അണ്ടര്‍ 18 സാഫ് കപ്പ് ഫുട്ബോള്‍ കിരീടം ഇന്ത്യയ്ക്ക്!

0

അണ്ടര്‍ 18 സാഫ് കപ്പ് ഫുട്ബോളില്‍ കിരീടം നേടി ഇന്ത്യന്‍ ടീം. കലാശപ്പോരില്‍ ബംഗ്ലാദശിനെ 2-1ന് മറികടന്നാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. ആദ്യമായാണ് സാഫ് കപ്പ് അണ്ടര്‍-18 വിഭാഗത്തില്‍ ഇന്ത്യ കപ്പുയര്‍ത്തുന്നത്.

നേപ്പാളിലെ കാഠ്മണ്ഡു ഹാല്‍ചോക് സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരില്‍ രണ്ടാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. വിക്രം പ്രതാപ് സിങ്ങിന്റെ ഉജ്ജ്വല ഗോളിലാണ് ഇന്ത്യ മുന്നില്‍കയറിയത്. 40ാം മിനിറ്റില്‍ യാസര്‍ അറാഫത്ത് നേടിയ ഗോളിലൂടെ ബംഗ്ലാദേശ് ഒപ്പംപിടിച്ചു. സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് രവി ബഹാദൂര്‍ റാണയാണ് ഇന്ത്യക്കായി വിജയഗോള്‍ നേടിയത്.

- Advertisement -