ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് പാകിസ്താനോട് കരസേനാമേധാവി ജനറല്‍ നര്‍വാനെ

0

തീവ്രവാദപ്രവര്‍ത്തനത്തിന് സഹായംനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താനിലെ ഭീകരപരിശീലന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് കരസേനാമേധാവിയായി ചുമതലയേറ്റ ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെ സൂചന നല്‍കി. അതിര്‍ത്തികടന്നുള്ള ഭീകരവാദം തടയുന്നതിന് ശക്തമായ തിരിച്ചടിക്കായി തന്ത്രങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജനറല്‍ ബിപിന്‍ റാവത്ത് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് കരസേനയുടെ ഉപമേധാവിയായിരുന്ന ജനറല്‍ നര്‍വാനെയെ കരസേനാമേധാവിയായി നിയമിച്ചത്. മഹാരാഷ്ട്ര സ്വദേശിയാണ് ജനറല്‍ നര്‍വാനെ. 1980 ജൂണില്‍ സിഖ് ലൈറ്റ് ഇന്‍ഫന്ററി റെജിമെന്റിന്റെ ഏഴാം ബറ്റാലിയനിലാണ് അദ്ദേഹം സേവനമാരംഭിച്ചത്.

- Advertisement -