ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

0

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിനെത്തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഒഴിവാക്കി വൃദ്ധിമാന്‍ സാഹയെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാനമാറ്റം. സാഹ കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ഇന്ത്യയ്ക്കുവേണ്ടി അവസാനമായി കളിച്ചത്. തോളെല്ലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു.

സാഹയ്ക്ക് പകരമായാണ് ഇംഗ്ലണ്ട്, ഓസിസ് പരമ്പരയില്‍ പന്തിനെ ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് മികച്ച ഫോമിലായിരുന്ന പന്ത് വിന്‍ഡീസ്
പരമ്പരയില്‍ പിന്നോട്ട് പോയിരുന്നു. വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ക്കെതിരേ സാഹ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, രോഹിത്ത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, വൃദ്ധിനാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ടീമിലുള്ളത്.

- Advertisement -