ഐപിഎല്‍ താരലേലം ഡിസംബര്‍ 19ന് തന്നെ

0

ഐപിഎല്‍ താരലേലം നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 19ന് തന്നെ നടക്കും. പൗരത്വ ഭോതഗതി ബില്ലിനെചൊല്ലി പശ്ചിമ ബംഗാളിലെ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കൊല്‍ക്കത്തയെ പ്രതിഷേധങ്ങള്‍ കാര്യമായി ബാധിച്ചിട്ടില്ലെന്ന വിലയിരുത്തല്‍ ഉള്ളതിനാലാണ് മാറ്റിവയ്ക്കാത്തതെന്ന് റിപ്പോര്‍ട്ടുണ്ട്.

ഐപിഎല്‍ താരലേലത്തില്‍ മാറ്റമുണ്ടാവില്ലെന്നും, ടീമുകള്‍ ചൊവ്വാഴ്ച വൈകിട്ടും ബുധനാഴ്ചയുമായി കൊല്‍ക്കത്തയിലെത്തുമെന്ന് സീനിയര്‍ ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ 332 താരങ്ങളാണ് എട്ട് ടീമുകള്‍ പങ്കെടുക്കുന്ന താരലേലത്തിന്റെ ഭാഗമാവുക.

- Advertisement -