മോഹന്‍ലാലിന്റെ വീട്ടിലെ ആ ആനക്കൊമ്പുകള്‍ കണ്ടിട്ടുണ്ടോ?

0

മോഹന്‍ലാലിന്റെ വീട്ടിലെ വിവാദമായ ആ ആനക്കൊമ്പുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? എങ്കിലിതാ കണ്ടോളൂ…
മോഹന്‍ലാലിന്റെ ഇടപ്പള്ളി ചങ്ങമ്പുഴപാര്‍ക്കിനടുത്ത രാജിവ് നഗറിലെ വീട്ടിലാണ് ആനക്കൊമ്പുകള്‍ ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ളത്. നാല് ആനക്കൊമ്പുകളാണ് മോഹന്‍ലാലിന്റെ കൈവശമുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ വനം വന്യജീവി വകുപ്പ് നല്‍കിയ അനുവാദത്തിലാണ് താരം വീട്ടില്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത്.


മോഹന്‍ലാലില്‍ വീട്ടില്‍ ആനക്കൊമ്പകള്‍ സൂക്ഷിക്കുന്നതിനെ ചൊല്ലി നിരവധി വിവാദങ്ങള്‍ നടന്നിരുന്നു.2012 ജൂണിലാണ് ഇപ്പോള്‍ ആനക്കൊമ്പ് കേസ് എന്ന് വിളിക്കുന്ന സംഭവങ്ങളുടെ തുടക്കം. മോഹന്‍ ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.


രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
ആനക്കൊമ്പുകള്‍ കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപ കൊടുത്തു വാങ്ങിയതാണെന്ന് ലാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചു എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.


റെയ്ഡില്‍ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അന്നത്തെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അനുമതി നല്‍കിയത്.


ഇതിനിടയില്‍ താരത്തിന്റെ കൈയ്യില്‍ ഇരിക്കുന്നത് യഥാര്‍ത്ഥ ആനക്കൊമ്പുകള്‍ ആണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. മലയാറ്റൂര്‍ ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്.

- Advertisement -