ജെല്ലിക്കെട്ട് തിയ്യറ്ററുകളിലേയ്ക്ക്

0

നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം ജെല്ലിക്കെട്ട് തിയ്യേറ്ററുകളിലേയ്ക്ക്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ടൊറേെന്റാ ചലച്ചിത്ര മേളയില്‍ മികച്ച പത്തു ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

റിലീസിന് മുന്‍പ് തരംഗമായ ചിത്രം പ്രേക്ഷകരില്‍ ഒന്നടങ്കം ആകാംക്ഷ വര്‍ധിപ്പിച്ചിരുന്നു. ആന്റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തില്‍ ചെമ്ബന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലകൃഷ്ണന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒക്ടോബര്‍ നാലിനാണ് ജല്ലിക്കെട്ട് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

- Advertisement -