ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

0

വിസ്മയിപ്പിക്കുന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമാണ് ജല്ലിക്കട്ട്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

അങ്കമാലി ഡയറീസ് നായകനായിരുന്ന ആന്റണി വര്‍ഗീസ് നായകനായി എത്തുന്നത്. ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, സാബു മോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രം ടൊറന്റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും.

- Advertisement -