ജല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മല്‍സരവിഭാഗത്തിലേക്ക്

0

മലയാളചിത്രങ്ങളായ ജല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് പന്ത്രണ്ട് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ ആറു മുതല്‍ പന്ത്രണ്ടു വരെയാണ് മേള.

ലിജോ ജോസ് പല്ലിശേരിയുടെ ജല്ലിക്കെട്ട് മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കൃഷന്ത് ആര്‍.കെയാണ് വൃത്താകൃതിയിലുള്ള ചതുരത്തിന്റെ സംവിധായകന്‍. ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നും ഹിന്ദി ചിത്രങ്ങളായ ഫാഹിം ഇര്‍ഷാദ് സംവിധാനം ചെയ്ത ആനി മാനിയും രാഹത്ത് കസമി സംവിധാനം ചെയ്ത ലിഹാഫ് ദി ക്വില്‍റ്റും തിരഞ്ഞെടുക്കപ്പെട്ടു.

പനി, ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ്, സൈലന്‍സര്‍, വെയില്‍മരങ്ങള്‍, വൈറസ്, രൗദ്രം, ഒരു ഞായറാഴ്ച, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഉയരെ, കെഞ്ചിര, ഉണ്ട എന്നിവയാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ആകെയുള്ള 14 മലയാള ചിത്രങ്ങളില്‍ ആറും നവാഗത സംവിധായകരുടേതാണെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

- Advertisement -