പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ജിയോ;‘2020 ഹാപ്പി ന്യൂഇയര്‍ ഓഫര്‍’

0

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പുതിയ ഓഫറുകളുമായി റിലയന്‍സ് ജിയോ. ‘2020 ഹാപ്പി ന്യൂഇയര്‍ ഓഫര്‍’ എന്ന പേരിലാണ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2020 രൂപയ്ക്ക് ജിയോ ഫോണും അണ്‍ലിമിറ്റഡ് സര്‍വീസും ലഭിക്കുന്നതാണ് അവതരിപ്പിച്ചിരിക്കുന്നതില്‍ ആദ്യ ഓഫര്‍. ഒരു വര്‍ഷത്തേയ്ക്ക് 0.5 ജിബി ഡേറ്റ ദിവസവും ലഭിക്കും. അതോടൊപ്പം അണ്‍ലിമിറ്റഡ് വോയ്‌സ് കോളും എസ്എംഎസും ലഭിക്കും

നിലവിലുള്ള ഉപയോക്താക്കള്‍ക്ക് 2020 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തേയ്ക്ക് ദിവസവും 1.5 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും എസ്എംഎസും ലഭിക്കും.

- Advertisement -