പുതിയ ചിത്രത്തിൽ ദിലീപിനെ നായകനാക്കണമെന്ന് ജൂഡിനോട് പ്രേക്ഷകർ

0

പുതിയ ചിത്രം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്. പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.ഡിറ്റക്ടീവ് പ്രഭാകരന്‍ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ തിരക്കഥ ഇന്ദുഗോപന്‍ തന്നെയാണ് ഒരുക്കുന്നത്. ചിത്രം പ്രഖ്യാപിച്ചെങ്കിലും ചിത്രത്തില്‍ ആരാണ് നായകനെന്ന് പറഞ്ഞിട്ടില്ല. നായകനെ പ്രേക്ഷകര്‍ക്ക് നിര്‍ദ്ദേശിക്കാമെന്നാണ് ജൂഡ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഡിറ്റക്ടീവ് പ്രഭാകരനായി നിങ്ങള്‍ മനസില്‍ കാണുന്ന താരത്തെ കമന്റായി അറിയിക്കൂ എന്നാണ് ജൂഡ് പറയുന്നത്. കമന്റ് ബോക്‌സില്‍ നടനായി ഇതിനോടകം ഏറെ പേരും നിര്‍ദ്ദേശിച്ചിരിക്കുന്നത് ദിലീപിനെയാണ്.

ഫെയ്സ്ബുക്ക് കുറിപ്പ്:
വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഭാകരന്‍ സീരീസ് വായിച്ചപ്പോള്‍ അമ്പരന്ന് പോയിട്ടുണ്ട് . എന്തേ ഇത് വരെ ആരും ഇത് സിനിമയാക്കിയിട്ടില്ല എന്ന്.പിന്നീട് മനോരമയിലെ പ്രിയ സുഹൃത്ത് ടോണി വഴി ഇന്ദുഗോപന്‍ ചേട്ടനെ പരിചയപ്പെട്ടപ്പോള്‍ മനസിലായി പല പ്രമുഖ സംവിധായകരും ഇത് ചോദിച്ചു ചെന്നിട്ടുണ്ടെന്നു.എന്റെ ഭാഗ്യത്തിന് ചേട്ടന്‍ ഇത് എനിക്ക് തന്നു. ജനകീയനായ ഒരു കുറ്റാന്വേഷകന്‍. അതാണ് ഞങ്ങളുടെ പ്രഭാകരന്‍


പ്രഭാകരനെ വായിച്ചിട്ടുള്ളവര്‍ക്കറിയാം ഓരോ പേജിലും ഉദ്വേഗം ജനിപ്പിക്കുന്ന നീക്കങ്ങള്‍. പ്രിയ വായനക്കാരോടും പ്രേക്ഷകരോടും അതേ ഉദ്വേഗത്തോടെ ആകാംക്ഷയോടെ പ്രഭാകരനെ അവതരിപ്പിക്കാനാണ് എന്റെയും ആഗ്രഹം. അവതരിപ്പിക്കുന്നു ‘ ഡിറ്റക്റ്റീവ് പ്രഭാകരന്‍ ‘. ഒരുപക്ഷെ ലോകസിനിമയില്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് കാസ്റ്റിങ് ചെയ്യാനുള്ള ആദ്യ അവസരം. നിങ്ങളുടെ മനസിലുള്ള പ്രഭാകരനെ കമന്റ് വഴി നിര്‍ദ്ദേശിക്കൂ. ഞങ്ങള്‍ കാത്തിരിക്കുന്നു. Announcing the title here.

- Advertisement -