കൊലപാതക കേസുകളിലെ പ്രതികളെ വെറുതെ വിട്ടതിനു ശേഷം കോടതി മുറിയില്‍ സ്വയം വെടിയുതിര്‍ത്ത് ജഡ്ജിയുടെ ആത്മഹത്യശ്രമം

0

നിരവധി കൊലപാതക കേസുകളിലെ പ്രതികളെ വെറുതെവിട്ട ശേഷം നിറഞ്ഞ കോടതി മുറിയില്‍വച്ച് ജഡ്ജി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ചു.

ദക്ഷിണ തായ്ലന്റിലെ യാലാ കോടതി ജഡ്ജിയായ കനകോണ്‍ പിയഞ്ചനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊലപാതക കേസിലെ വിധി പറയവെയാണ് യാല കോടതിയില്‍ ഈ സംഭവം അരങ്ങേറിയത്. പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ ശേഷമാണ് ജഡ്ജി സ്വയം വെടിയുതിര്‍ത്തത്.

ആരെയെങ്കിലും ശിക്ഷിക്കണമെങ്കില്‍ അതിന് വ്യക്തവും ശക്തവുമായ തെളിവുകള്‍ വേണമെന്നും ഉറപ്പില്ലെങ്കില്‍ അവരെ ശിക്ഷിക്കരുതെന്നും അദ്ദേഹം ലൈവില്‍ പറഞ്ഞു. അതിന് ശേഷമാണ് അദ്ദേഹം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പണക്കാര്‍ക്കും ഉന്നതര്‍ക്കും അനുകൂലമായാണ് ഇവിടെ കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്നും സാധാരണക്കാരെ ചെറിയ പിഴവുകള്‍ക്ക് പോലും കനത്ത ശിക്ഷ നല്‍കുന്ന നീതി വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമില്ലെന്നും ജഡ്ജി ആരോപിച്ചു.

ജഡ്ജി ഇങ്ങനെ ചെയ്തതിന് കാരണം വ്യക്തമല്ലെന്നും അദ്ദേഹം അപകടനില തരണം ചെയ്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -