ഇന്റര്‍ മിലാന്റെ സീരി എ കിരീടം എടുത്ത് കളയണം എന്ന് യുവന്റസ്

0

ഇന്റര്‍ മിലാന്റെ 2005-06 സീസണിലെ സീരി എ കിരീടം എടുത്ത് കളയണം എന്ന് വീണ്ടും അപ്പീല്‍ നല്‍കി യുവന്റസ്. കഴിഞ്ഞ ദിവസമാണ് ഇന്ററിനെതിരെ യുവന്റസ് പുതിയ അപ്പീല്‍ നല്‍കിയത്. 2005-06ല്‍ യുവന്റസ് ആയിരുന്നു ലീഗ് കിരീടം നേടിയിരുന്നത്. അന്ന് 91 പോയന്റുമായി യുവന്റസ് കിരീടം നേടി എങ്കിലും ഒത്തുകളി വിവാദങ്ങള്‍ കാരണം കിരീടം യുവന്റസില്‍ നിന്ന് നീക്കി രണ്ടാമതുള്ള ഇന്റര്‍ മിലാന് നല്‍കുകയായി രുന്നു.

മുമ്ബും ഈ തീരുമാനത്തിനെതിരെ യുവന്റസ് പരാതി കൊടുത്തിരുന്നു എങ്കിലും അന്നൊക്കെ പരാതി തള്ളുകയായിരുന്നു. യുവന്റസ് ഇന്റര്‍ മിലാന്‍ പോരാട്ടം സീരി എ യില്‍ അടുത്ത ആഴ്ച നടക്കാന്‍ ഇരിക്കെ ആണ് ഈ പുതിയ പരാതി വന്നിരിക്കുന്നത്. ഇന്റര്‍ മിലാന്‍ ആണ് ഇപ്പോള്‍ സീരി എയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

- Advertisement -