ആക്ഷന്‍ കമാന്‍ഡോ സൂര്യ, പ്രധാനമന്ത്രി മോഹന്‍ലാല്‍!

0

സൂര്യയ്ക്കൊപ്പം മോഹന്‍ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കാപ്പാന്റെ’ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവം വെളിപ്പെടുത്തുന്നതാണ് 1.35 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന മോഹന്‍ലാലിനെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ട്രെയ്ലറില്‍.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമാണ് സൂര്യയുടേത്. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം.

‘അയന്‍’, ‘മാട്രാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’. ഓഗസ്റ്റ് 30ന് റിലീസ് പ്രഖ്യാപിച്ച ചിത്രം പിന്നീട് സെപ്റ്റംബര്‍ 20ലേക്ക് നീട്ടുകയായിരുന്നു.

- Advertisement -