കാലിൽ പിടിച്ച് യാചിച്ച പെൺകുട്ടിയെ ശ്രദ്ധിക്കാതെ കരീന കപൂർ;വിവാദമായി വീഡിയോ

0

ബോളിവുഡിലെ താരകുടുംബമാണ് സെയ്ഫ് അലിഖാൻ–കരീന കപൂർ ദമ്പതികളുടെത്. ഇരുവരുടെയും മകന്‍ തൈമൂർ അലിഖാനും ആരാധകർക്ക് പ്രിയങ്കരനാണ്. ഇപ്പോഴിതാ കരീനയുടെയും മകൻ തൈമൂറിന്റെയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തിൽ താരം മകൻ തൈമൂറിനൊപ്പം ദർശനം നടത്തി മടങ്ങുമ്പോൾ അവിചാരിതമായി ഉണ്ടായ സംഭവങ്ങളാണ് വിഡിയോയിൽ.
പള്ളിയിൽ നിന്നിറങ്ങിയ താരം ജനങ്ങൾക്കിടയിലൂടെ നടന്ന് കാറിന് സമീപത്തേക്ക് വന്ന താരം ഇതിനിടയിൽ മകനെ കയ്യിലെടുത്ത് മുന്നോട്ട് നടന്നു. അപ്പോഴാണ് സമീപത്ത് ഉണ്ടായിരുന്ന പെൺകുട്ടി കരീനയുടെ കാലിൽ പിടിച്ച് ഭിക്ഷ യാചിച്ചത്. എന്നാൽ താരം ഇത് ശ്രദ്ധിക്കാതെ മുന്നോട്ടുപോയി. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ഇൗ കുട്ടിയെ പിടിച്ച് മാറ്റുന്നതും വിഡിയോയിൽ കാണാം.


കാറിലേക്ക് കയറാൻ തുടങ്ങിയ തന്റെ കാലിൽ പിടിച്ച് യാചിച്ച പെൺകുട്ടിയെ ശ്രദ്ധിക്കാതെ താരം കടന്നുപോയതാണ് വിവാദമായിരിക്കുന്നത്.

- Advertisement -