പരിക്കില്‍ വലഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്!

0

തോല്‍വികള്‍ക്കു പിന്നാലെ പരിക്കില്‍ വലഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. സന്ദേശ് ജിങ്കാനും ജെയ്‌റോ റോഡ്രിഗസിനും പിന്നാലെ മറ്റൊരു പ്രതിരോധ താരമായ ജിയാനി സുയിവര്‍ലൂണാണ് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെന്റര്‍ ബാക്കാണ് ഡച്ച് താരമായ സുയിവര്‍ലൂണ്‍

സുയിവര്‍ലൂണിന്റെ പരിക്ക് സാരമുള്ളതാണ് എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. അടുത്ത രണ്ട് മാസത്തോലം താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. സീസണ്‍ തുടങ്ങിയത് മുതല്‍ പരിക്കോടെ തന്നെയാണ് സുയിവര്‍ലൂണ്‍ കളിച്ചിരുന്നത്. എന്നാല്‍ അവസാന മത്സരത്തോടെ പരിക്ക് ഗുരുതരമായി മാറുകയായിരുന്നു. പ്രതിരോധ താരങ്ങളായ സന്ദേശ് ജിങ്കാന്‍, ജെയ്‌റോ എന്നിവരും നിലവില്‍ പരിക്കിന്റെ പിടിയിലാണ്.
്‌

- Advertisement -