കേരളം സ്വന്തമായി കൊവിഡ്‌ പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ശ്രമം തുടങ്ങി: ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ

0

ഐ സി എം ആർ സഹായത്തോടെ കേരളം സ്വന്തമായി കൊവിഡ്‌ പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ശ്രമം തുടങ്ങിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.പതിനേഴിനു ശേഷം ലോക്ക് ഡൌൺ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും പൊതുഗതാഗതം സാഹചര്യങ്ങളുടെ ഗൗരവം നോക്കിയ ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണെന്നും സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

- Advertisement -