സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഒന്നാമത്

0

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം കേരളത്തിലെന്ന് നീതി ആയോഗ്. രാജ്യത്തെ വലിയ 20 സംസ്ഥാനങ്ങളില്‍ കേരളം 76.6% സ്‌കോറോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോള്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. 36.4% മാത്രമാണ് ഉത്തര്‍പ്രദേശ് നേടിയ സ്‌കോര്‍.

കഴിഞ്ഞ തവണയും കേരളമായിരുന്നു പട്ടികയില്‍ ഒന്നാമത്.

20 സംസ്ഥാനങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്. എന്നാല്‍ പശ്ചിമ ബംഗാള്‍ ഈ പഠനത്തോട് സഹകരിച്ചിരുന്നില്ല.

പഠനഫലത്തെ സഹായിക്കുന്ന വിധത്തില്‍ ഭരണനടപടിക്രമങ്ങളിലെ മികവിലും കേരളമാണ് ഒന്നാം സ്ഥാനത്ത്.

മികച്ച പഠനഫലത്തില്‍ കര്‍ണാടകമാണ് മുന്നില്‍. 81.9 ശതമാനമാണ് സ്‌കോര്‍. രാജസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. ഇവിടെയും ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശാണ്.

- Advertisement -