വൃക്കക്കും പറയാനുണ്ട്…

0

നമ്മുടെ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നത് പ്രധാനമായും വൃക്കയാണ്. ആരോഗ്യസംരക്ഷണത്തിന് വേണ്ടി പല മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതെല്ലാം നമ്മുടെ വൃക്കക്ക് കൂടി ആരോഗ്യം നല്‍കുന്നുണ്ടോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ആഹാരത്തിലൂടെ തന്നെ കൃത്യമായ ഡയറ്റിലൂടെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. വൃക്ക രോഗികള്‍ക്ക് കൃത്യമായ ഡയറ്റിലൂടെ രോഗങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കും. വൃക്കരോഗത്തിന് പലപ്പോഴും കാരണമാകുന്നത് ഭക്ഷണരീതികളാണ്്. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാനും ചില വഴികളുണ്ട്. ഇത്തരം വഴികളെക്കുറിച്ച് അറിയൂ.

ദിവസവും വ്യയാമം ചെയ്യുക. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത് വളരെ പ്രധാനമാണ്. പെയിന്‍ കില്ലര്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക. ഇവ കൂടുതല്‍ ഉപയോഗിക്കുന്നത് വൃക്ക തകരാറിലാക്കും.

അമിതവണ്ണവും വൃക്കയ്ക്കു ദോഷം വരുത്തും. കൊഴുപ്പടിഞ്ഞു കൂടുന്നത് കിഡ്നിയുടെ ആരോഗ്യത്തെയും പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിയ്ക്കും.

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് വൃക്കയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. വെള്ളം ലഭിയ്ക്കാത്തത് കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.ദിവസവും 1500 മില്ലീഗ്രാമില്‍ താഴെ മാത്രം ഉപ്പ് ഉപയോഗിക്കുക. ബിപി, കൊളസ്ട്രോള്‍ എന്നിവ കിഡ്നിയുടെ ആരോഗ്യത്തെയും ബാധിയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ തന്നെയാണ്. ഇവ എപ്പോഴും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കുക.

പാരമ്പര്യവും ഒരു പരിധി വരെ വൃക്ക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കുടുംബത്തില്‍ വൃക്ക പ്രശ്നങ്ങളുടെ പാരമ്പര്യമുണ്ടെങ്കില്‍ ഇതുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

പുകവലിയും മദ്യപാനവും വൃക്കയുടെ ആരോഗ്യത്തിനും ദോഷം വരുത്തും. ഇവ നിയന്ത്രിയ്ക്കുക. പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമെങ്കിലും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കിഡ്നിയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. വൃക്കയുടെ ആരോഗ്യത്തിന് പറ്റിയ ചില ഭക്ഷണങ്ങളുണ്ട്. ഇവ തെരഞ്ഞെടുത്തു കഴിയ്ക്കുക. വെളുത്തുള്ളി, ക്യാപ്സിക്കം, ബെറികള്‍, മുന്തിരി, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ ഇവയില്‍ ചിലതു മാത്രം.

- Advertisement -