കിഫ്ബിയിലെ കെ.എസ്.ഇ.ബി പദ്ധതികൾ; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് കെ.എസ്.ഇ.ബി

0

കിഫ്ബിയിലെ കെ.എസ്.ഇ.ബി പദ്ധതികളെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് കെ.എസ്.ഇ.ബി. നിയമാനുസൃതവും സുതാര്യവുമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് ട്രാന്‍സ്ഗ്രിഡിലെ എല്ലാ പദ്ധതികളുടേയും ടെണ്ടറുകള്‍ നടത്തിയിട്ടുള്ളത്.

പദ്ധതികള്‍ സി.ആന്റ് എ.ജി.യുടെ ഓഡിറ്റിനു വിധേയമാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പതിനായിരം കോടി രൂപയുടെ പദ്ധതി 4500 കോടിരൂപയുടേതാക്കി മാറ്റിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കേരളത്തില്‍ പ്രസരണ ലൈന്‍ നിര്‍മ്മാണത്തിന് കോറിഡോര്‍ ലഭിക്കുന്നതിന് വലിയ പ്രയാസമുള്ളതിനാലാണു ട്രാന്‍സ്ഗ്രിഡ് പദ്ധതി രണ്ടു ഘട്ടമായി നടപ്പാക്കുന്നത്. കോലത്തുനാട്, കോട്ടയം ലൈന്‍ ്പാക്കേജുകള്‍ക്ക് നിയമാനുസൃതവും സുതാര്യവുമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് കരാര്‍ നല്‍കിയത്. പ്രസരണ ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വരുന്ന തടസ്സങ്ങള്‍, ഉയര്‍്ന്ന കൂലിനിരക്ക് തുടങ്ങി വിവിധ കാരണങ്ങളാല്‍ കെ.എസ്.ഇ.ബി.യുടെ പ്രസരണ ലൈനുകളുടെ കരാറുകള്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ നല്‍കേണ്ടി വരുന്നുണ്ട്.

പദ്ധതികളില്‍ എസ്റ്റിമേറ്റ് തയ്യാറക്കിയിരിക്കുന്നത് 2016ലെ നിരക്കുകളിലാണ്. ഈ മൂന്നു വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ള സാധനസാമഗ്രികളുടെ വിലവര്‍ധന, കൂലിയിലെ വര്‍്ധനവ് എന്നിവ കണക്കിലെടുക്കുമ്പോള്‍ പദ്ധതിയുടെ ടെണ്ടര്‍ നിരക്കുകള്‍ ന്യായമാണ്. സാധാരണ വര്‍ക്കുകളില്‍ ഗ്യാരന്റി 12 മുതല്‍ 18 മാസം വരെയാണെങ്കില്‍ ട്രാന്‍സ്്ഗ്രിഡ് പദ്ധതികളുടെ ഗ്യാരന്റി 84 മാസമാണ്.

ഇക്കാലയളവിലുണ്ടാകാനിടയുള്ള തകരാറുകള്‍ പരിഹരിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണ്. ഇതെല്ലാം ഇന്റേണല്‍ ഓഡിറ്റിംഗിനും സി.ആന്റ് എ.ജിയുടെ ഓഡിറ്റിംഗിനും വിധേയമാണ

- Advertisement -