പുതുക്കിയ ഉയര്‍ന്ന മോട്ടോര്‍ വാഹനപിഴ അശാസ്ത്രീയമാണെന്ന് കോടിയേരി

0

മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉയര്‍ന്ന പിഴ അശാസ്ത്രീയമാണെന്നും വന്‍ അഴിമതിക്ക് ഇത് വഴിയൊരുക്കുമെന്നും കോടിയേരി പറഞ്ഞു. പരിഷ്‌കാരം അശാസ്ത്രീയമാണ്. ഉയര്‍ന്ന പിഴ വിപരീതഫലമുണ്ടാക്കും.

പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജനത്തിന്റെ നടുവൊടിക്കുന്നതാണ് ഇപ്പോഴത്തെ നിയമം. നിയമങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാകണം.

ഇതിനായി നിലവിലെ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടത്. കേന്ദ്രനിയമത്തിനെതിരെ എന്തു ചെയ്യാന്‍ പറ്റുമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

- Advertisement -