രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി കൊഹ്‌ലി

0

ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ ഫോര്‍മാറ്റുകളില്‍ നിന്നായി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തോടെയാണ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക്. ഈ വര്‍ഷം ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്നാണ് കൊഹ്ലി ഈ നേട്ടത്തിനുടമയായത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കോലി രാജ്യാന്തര ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാകുന്നത്.

ഈ വര്‍ഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 2455 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. രോഹിത്തിന്റെ പേരിലുള്ളത് 2442 റണ്‍സും. 26 ഏകദിനങ്ങളില്‍ നിന്ന് 1377 റണ്‍സ്, എട്ടു ടെസ്റ്റില്‍ നിന്ന് 612 റണ്‍സ്, 10 ട്വന്റി 20യില്‍ നിന്ന് 466 റണ്‍സ് എന്നിങ്ങനെയാണ് കോലിയുടെ റണ്‍വേട്ട.

- Advertisement -