ജയിലിൽ ജോളി ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയിൽ അധികൃതർ

0

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജയിലിൽ ജോളി ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയിൽ അധികൃതർ. അതേ സമയം വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് ജോളിയെ ജയിൽ അധികൃതർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ജോളി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജയിലിൽ ജോളിക്കായി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പരിശോധനക്ക് ശേഷം ജോളിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.

- Advertisement -