കെഎസ്ആര്‍ടിസി ദിവസ വേതനത്തിന് ഡ്രൈവര്‍മാരെ എടുക്കും

0


കെഎസ്ആര്‍ടിസി യിലെ ഡ്രൈവര്‍മാരുടെ പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കം. എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതു മൂലമുണ്ടായ സാമ്പത്തിക നഷ്ടം നികത്താനും ഡ്രൈവര്‍മാരുടെ ക്ഷാമത്തിനും പരിഹാരമായി 450 രൂപ ദിവസ വേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനമായി.

നിലവിലെ അടിയന്തര സാഹചര്യത്തില്‍ ഉടനെ തന്നെ ദിവസകൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം. കഴിഞ്ഞ മൂന്നു ദിവസമായി മൂന്നു കോടി രൂപ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. പിരിച്ചു വിടല്‍ മൂലം ബസുകള്‍ കുറവായത് യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം

- Advertisement -